സ്ത്രീകള്‍ പുരുഷന്‍മാരെ പോലെ തെരുവിലിറങ്ങരുത്; മുഷ്ടിചുരുട്ടാനോ മുദ്രാവാക്യം വിളിക്കാനോ പാടില്ല; വിമര്‍ശനവുമായി കാന്തപുരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th January 2020 10:40 AM |
Last Updated: 28th January 2020 10:40 AM | A+A A- |

കോഴിക്കോട്: പൗരത്വനിയമത്തിനെതിരായ സമരത്തിലെ മുസ്സീം വനിതാ പങ്കാളിത്തത്തെ വിമര്‍ശിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. സ്ത്രീകള്‍ പുരുഷന്‍മാരെ പോലെ തെരുവിലിറങ്ങാന്‍ പാടില്ല. സമരത്തില്‍ മുഷ്ടിചുരുട്ടാനോ മുദ്രാവാക്യം വിളിക്കാനോ പാടില്ലെന്നും കാന്തപുരം പറഞ്ഞു. അതേസമയം സമരത്തില്‍ സ്ത്രീകളുടെ പിന്തുണ ആവശ്യമെങ്കില്‍ അതുറപ്പാക്കുകയും ചെയ്യാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിച്ച് നില്‍ക്കണം. അതിന്റെ ഭാഗമായുള്ള നീക്കമാണ് ഇപ്പോഴുള്ളത്. അതിന് തുരങ്കം വെക്കുന്ന ആളുകള്‍ പിന്നോട്ട് പോകണമെന്ന് കാന്തപുരം പറഞ്ഞു. പൗരത്വനിയമത്തിനെതിരെ മുഖ്യമന്ത്രി പ്രത്യേകം സമരം സംഘടിപ്പിക്കുന്നില്ല. ഭരണഘടനയ്ക്ക് അനുസൃതമായി പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനെ എല്ലാവരും സ്വാഗതം ചെയ്യണം. എന്നാല്‍ രാഷ്ട്രീയക്കാര്‍ക്ക് പല ചിന്തയും ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു
കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന സിറോ മലബാര്‍ സഭയുടെ ആരോപണം തെറ്റാണ്. പൗരത്വനിയമത്തിനെതിരായ മുസ്ലീം സമുദായത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മറ്റുപ്രധാനമന്ത്രിമാരായുള്ളതുപോലെ മോദിയുമായി നല്ലബന്ധമാണ് തനിക്കുള്ളതെന്നും കാന്തപുരം പറഞ്ഞു. കോഴിക്കോട്ടെ വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ കാര്യത്തില്‍ അഭിപ്രായം താന്‍ ആളല്ല. തീവ്രവാദിയോണോ അല്ലയോ എന്നത് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും കാന്തപുരം പറഞ്ഞു.