11 മാസമായ കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി, യുവതിയും ബസ് ജീവനക്കാരനും അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌  |   Published: 28th January 2020 07:55 AM  |  

Last Updated: 28th January 2020 07:55 AM  |   A+A-   |  

arrest

 

എടക്കര :11 മാസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ. വഴിക്കടവ് വള്ളിക്കാട് വെട്ടിപ്പറമ്പിൽ ലിസ(23) ആണ് പിടിയിലായത്. ഇവർക്കൊപ്പം കാമുകൻ കണ്ണൂർ ഇരിട്ടി അയ്യംകുന്ന് ചേലക്കുന്നേൽ ജിനീഷ് (31) അറസ്റ്റിലായി. ഭർത്താവിന്റെ പരാതിയിൽ വഴിക്കടവ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെയും ഇരിട്ടിയിൽനിന്നും കസ്റ്റഡിയിലെടുത്തത്.

വഴിക്കടവ് കോഴിക്കോട് റൂട്ടിലോടുന്ന മൊണാലിസ ബസിലെ കണ്ടക്ടറാണ് ജിനീഷ്. മമ്പാട് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായിരുന്ന ലിസ ഈ ബസിലാണ് രാവിലെ യാത്ര ചെയ്തിരുന്നത്. ഒരാഴ്ചത്തെ പരിചയം മാത്രമുള്ള ഇരുവരും തമ്മിൽ ടെലിഫോൺ നമ്പർ കൈമാറിയിരുന്നു. അങ്ങനെയാണ് ബന്ധം വളർന്നത്. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. നിലമ്പൂർ കോടതി രണ്ടുപേരെയും റിമാൻഡ് ചെയ്തു.