കോഴിയെ പിടിച്ചതിന് നായയെ വെട്ടിക്കൊന്നു; സംഭവം നെട്ടൂരില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th January 2020 07:56 AM  |  

Last Updated: 28th January 2020 07:56 AM  |   A+A-   |  

stray_dog

 

മരട്: തെരുവ് നായയെ വെട്ടിക്കൊന്ന് ക്രൂരത. നെട്ടൂര്‍ മജിസ്‌ട്രേറ്റ് റോഡിലാണ് നായയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. കോഴിയെ പിചിച്ചെന്ന കാരണത്തിലാണ് നായയെ കൊലപ്പെടുത്തിയത്. 

ശരീരത്തിന്റെ പിന്‍ഭാഗത്ത് വെട്ടേറ്റ നായ കുടല്‍ പുറത്തു ചാടിയ നിലയില്‍ റോഡില്‍ അവശനായി കിടക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കോഴിയെ പിടിച്ചെന്ന കാരണത്തിന്റെ പേരില്‍ ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് ഇറച്ചിക്കട നടത്തുന്ന വ്യക്തി നായയെ വെട്ടുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. 

സംഭവം അറിഞ്ഞെത്തിയ മൃഗസ്‌നേഹികള്‍ നായയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടാമത്തെ കോഴിയേയും പിടിക്കാന്‍ നായ ശ്രമിച്ചപ്പോള്‍ ഇറച്ചിക്കടക്കാരന്‍ വെട്ടിയതാണെന്ന് പൊലീസ് പറയുന്നു.