രാജ്യത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ്; കേരളത്തിന്റെ മുന്നൊരുക്കങ്ങളില്‍ തൃപ്തിയെന്ന് കേന്ദ്രസംഘം 

കൊറോണ വൈറസിനെ നേരിടാന്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന മുന്നൊരുക്കങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്രസംഘം
രാജ്യത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ്; കേരളത്തിന്റെ മുന്നൊരുക്കങ്ങളില്‍ തൃപ്തിയെന്ന് കേന്ദ്രസംഘം 

തിരുവനന്തപുരം: കൊറോണ വൈറസിനെ നേരിടാന്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന മുന്നൊരുക്കങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്രസംഘം.  ചൈനയില്‍നിന്ന് എത്തുന്നവര്‍ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കണമെന്ന് കേന്ദ്രസംഘം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ പരിശോധിച്ചതിന്റെ ഫലങ്ങളെല്ലാം നെഗറ്റീവാണെന്നും കേന്ദ്ര സംഘം വ്യക്തമാക്കി. 

അതിനിടെ, കേരളത്തില്‍ കൊറോണ വൈറസ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ അഞ്ചുപേരും വീടുകളില്‍ 431 പേരും നിരീക്ഷണത്തിലാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ മറച്ചുവയ്ക്കാതെ അടിയന്തര ചികില്‍സ തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. 

ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ നടപടി എടുക്കണമെന്ന് കേരളം കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. നടപടിയുണ്ടാകുമെന്ന് ഉറപ്പുലഭിച്ചതായി വ്യോമയാന മന്ത്രാലയവുമായി സംസാരിച്ച കേരളത്തിന്റെ പ്രതിനിധി എ സമ്പത്ത് ഡല്‍ഹിയില്‍ പറഞ്ഞു. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ 64 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കൂട്ടത്തില്‍ 34 പേര്‍ മലയാളികളാണ്. ഇവരെ നാട്ടില്‍ എത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com