കെട്ടിട നിര്‍മാണ തൊഴിലാളിയെ തേടി 65ലക്ഷത്തിന്റെ 'ഭാഗ്യം'
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th January 2020 08:45 AM |
Last Updated: 29th January 2020 08:45 AM | A+A A- |

തൃശൂര്‍: കേരള ഭാഗ്യക്കുറി വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ കെട്ടിട നിര്‍മാണ തൊഴിലാളിക്ക്. കരുവാപ്പടി സ്വദേശി കോലംപറമ്പില്‍ ജയനാണ് ഒന്നാം സമ്മാനം.
ചാലക്കുടിയിലെ ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റെടുത്തത്.27നായിരുന്നു നറുക്കെടുപ്പ്.വര്‍ഷങ്ങളായി ലോട്ടറി വാങ്ങുന്നുണ്ടെങ്കിലും ആദ്യമായാണ് സമ്മാനം ലഭിക്കുന്നതെന്ന് ജയന്‍ പറയുന്നു. ഫലപ്രഖ്യാപനം നേരത്തെ നടന്നുവെങ്കിലും ഇന്നലെ രാവിലെ പത്രവായനയ്ക്കിടെ ലോട്ടറി ഫലം പരിശോധിക്കുമ്പോഴാണ് സമ്മാനം ലഭിച്ചതായി അറിയുന്നത്.
തുടര്‍ന്ന് ടിക്കറ്റുമായി ഏജന്‍സി ഓഫിസിലെത്തി സമ്മാനര്‍ഹനാണെന്ന് ഉറപ്പാക്കിയശേഷം ചാലക്കുടി ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ ഏല്‍പ്പിച്ചു. ഭാര്യ ഷീലയും രണ്ടു പെണ്‍മക്കളുമടങ്ങുന്ന കുടുംബമാണ് ജയന്റേത്.