ജയിലില്‍ പോയാല്‍ ഇനി സുന്ദരന്മാരായി മടങ്ങാം; വിയ്യൂര്‍ ജയിലില്‍ പൊതുജനങ്ങള്‍ക്കായി ബ്യൂട്ടിപാര്‍ലര്‍
By സമകാലിക മലയാളം ഡെസ് | Published: 29th January 2020 08:40 AM |
Last Updated: 29th January 2020 08:40 AM | A+A A- |

തൃശൂര്‍; വിയ്യൂര്‍ ജയിലില്‍ പോയാന്‍ കത്രികയും ചീര്‍പ്പുമായി തടവുകാര്‍ നിങ്ങളെയും കാത്ത് നില്‍പ്പുണ്ടാവും. മുടി വെട്ടി താടി മിനുക്കി സുന്ദരന്മാരായി നിങ്ങള്‍ക്ക് മടങ്ങാം. സംഭവം തമാശയല്ല, വിയ്യൂര്‍ ജയിലില്‍ പൊതുജനങ്ങള്‍ക്കായി ബ്യൂട്ടി പാര്‍ലര്‍ ഒരുങ്ങുകയാണ്. തടവുകാരാവും പാര്‍ലര്‍ ജീവനക്കാരായി എത്തുക.
പുരുഷന്മാര്‍ക്കു വേണ്ടി മാത്രമാണ് ജയില്‍ ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിക്കുക. പരമ്പരാഗത മുടി വെട്ടലിനു പുറമെ ഹെയര്‍ സ്‌റ്റൈലിങ്, പെഡിക്യൂര്‍, മാനിക്യൂര്‍, മസാജിങ്, ഫേഷ്യല്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ഇതിനായി തടവുപുള്ളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ശീതീകരിച്ച ബ്യൂട്ടിപാര്‍ലറുകളാണ് ഒരുങ്ങുന്നത്.
ജയില്‍ ഗേറ്റിനോടു ചേര്‍ന്നു നിര്‍മിക്കുന്ന കെട്ടിടത്തില്‍ 5 ലക്ഷം രൂപ ചെലവഴിച്ചാണ് ബ്യൂട്ടി പാര്‍ലര്‍ ഒരുക്കുക. എയര്‍ കണ്ടീഷനര്‍ അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ക്കു മാത്രം 3 ലക്ഷം രൂപയോളമാകും. ഫ്രീഡം പാര്‍ക്കിലെ തടവുകാരാണ് നിര്‍മാണ ജോലികള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ടു നടത്തുന്ന വിവിധ തൊഴില്‍ പരിശീലന പരിപാടികളുടെ ഭാഗമായി ബ്യൂട്ടീഷന്‍ കോഴ്‌സും സംഘടിപ്പിക്കും. ഒരു ബാച്ചില്‍ 20 തടവുകാര്‍ എന്ന തോതില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ബ്യൂട്ടി പാര്‍ലറിലേക്കു നിയോഗിക്കും.