ടിക് ടോക്കിൽ വൈറലാകാൻ ബൈക്കിൽ അഭ്യാസം; പെൺകുട്ടിയുടെ ലൈസൻസ് 'പോയി', പിഴയും
By സമകാലിക മലയാളം ഡെസ്ക് | Published: 29th January 2020 08:09 AM |
Last Updated: 29th January 2020 08:09 AM | A+A A- |

പാലക്കാട്: ടിക് ടോക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത് വൈറലാക്കാൻ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ സഹോദരങ്ങൾക്ക് ശിക്ഷ. ബൈക്കോടിച്ച പെൺകുട്ടിയുടെ ഡ്രൈവിങ് ലൈസൻസ് പട്ടാമ്പി ജോ. ആർടിഒ സി യു മുജീബ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
ഹെൽമറ്റില്ലാതെ ഓടിച്ചതിന് ആയിരം രൂപ പിഴയും ചുമത്തി. കഴിഞ്ഞ മാസം 16നായിരുന്നു സംഭവം. പരാതി ലഭിച്ച പാലക്കാട് ആർടിഒ പട്ടാമ്പി ജോ. ആർടിഒയോട് അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു.