ബ്യൂട്ടി പാർലർ മാനേജരുടെ കൊലപാതകം; പ്രതി പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th January 2020 07:45 PM |
Last Updated: 29th January 2020 07:45 PM | A+A A- |
കൊച്ചി: കാക്കനാടിന് സമീപം ബ്യൂട്ടി പാർലർ മാനേജരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയില്‍. സെക്കന്ദരാബാദ് സ്വദേശി ചണ്ഡിരുദ്രയാണ് അറസ്റ്റിലായത്. സെക്കന്ദരാബാദ് സുഭാഷ് നഗറിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
കാക്കനാട് ഇടച്ചിറയിലുള്ള മസ്ക്കി ബ്യൂട്ടി പാർലറിലെ മനേജരായിരുന്ന സെക്കന്തരാബാദ് സ്വദേശി തന്നെയായ വിജയ് ശ്രീധരനെ ശനിയാഴ്ച രാവിലെയാണ് വാടക വീട്ടിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്കൊപ്പമായിരുന്നു ചണ്ഡിരുദ്ര. കൊല നടത്തിയത് ചണ്ഡിരുദ്ര തന്നെയാണെന്നായിരുന്നു പൊലീസിന്‍റെ നിഗമനം. കൃത്യത്തിനു ശേഷം ഇയാൾ സംസ്ഥാനം വിട്ടതായി പൊലീസ് കണ്ടെത്തി. ഒല്ലൂരിലാണ് ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ അവസാനമായി ലഭിച്ചത്.
വിജയ് അറിയച്ചതുസരിച്ചാണ് ചണ്ഡിരുദ്ര ബ്യൂട്ടിപാർലറിൽ ജോലിക്കെത്തിയത്. മദ്യപാനത്തിനിടെയുണ്ടായ വാർക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. മുറിയിൽ മദ്യപാനം നടന്നതിന്റെ ലക്ഷണങ്ങളും പൊട്ടിയ ഗ്ലാസുകളും ഉണ്ടായിരുന്നു. രാത്രി 11 മണിക്കു ശേഷം ബ്യൂട്ടി പാർലർ ഉടമയായ ചാലക്കുടി സ്വദേശി എഡ്വിന്റെ കാറിലാണ് ഇവർ വീട്ടിലെത്തിയത്. താൻ മടങ്ങിപ്പോകും വരെ വാക്കു തർക്കമൊന്നും നടന്നിട്ടില്ലെന്നായിരുന്നു ഉടമ നൽകിയ മൊഴി.