വയസ് 19, മദ്യം നല്‍കാനാവില്ലെന്ന് ബിവറേജസ് ജീവനക്കാരന്‍; തടഞ്ഞു നിര്‍ത്തി മര്‍ദിച്ച് യുവാക്കള്‍
By സമകാലിക മലയാളം ഡെസ് | Published: 29th January 2020 09:09 AM |
Last Updated: 29th January 2020 09:09 AM | A+A A- |

എടപ്പാള്‍; മദ്യം നല്‍കിയില്ലെന്ന് ആരോപിച്ച് യുവാക്കള്‍ ബിവറേജസ് ജീവനക്കാരെ മര്‍ദിച്ചു. എടപ്പാള്‍ കുറ്റിപ്പാല ബിവറേജസിലാണ് സംഭവമുണ്ടായത്. വയസു ചോദിച്ച് മദ്യം നല്‍കാനാവില്ലെന്ന് പറഞ്ഞ് മടക്കിയതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
19, 20 വയസ്സ് പ്രായമുള്ള 3 യുവാക്കളാണ് കൗണ്ടറിലെത്തി മദ്യം ആവശ്യപ്പെട്ടു. ഇവരുടെ പ്രായത്തില്‍ സംശയം തോന്നിയ ജീവനക്കാരന്‍ ഇവരോട് വയസ്സ് ചോദിച്ചു. 19 എന്നായിരുന്നു മറുപടി. മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 ആണെന്നും മദ്യം നല്‍കാനാകില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. ഇതോടെ പ്രകോപിതരായ യുവാക്കള്‍ ജീവനക്കാരനോട് കയര്‍ത്തു. ഉച്ചത്തില്‍ സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തു.
മറ്റു ജീവനക്കാരും മദ്യം വാങ്ങാനെത്തിയവരും ചേര്‍ന്ന് യുവാക്കളെ മടക്കി അടച്ചു. പിന്നീട് ജീവക്കാരന്‍ ഭക്ഷണം കഴിക്കാനായി ബൈക്കില്‍ പോകാന്‍ ശ്രമിക്കവേ യുവാക്കള്‍ കാര്‍ കുറുകെയിട്ട് തടഞ്ഞു. പിന്നീട് ഇവര്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയായിരുന്നു. നാട്ടുകാര്‍ മൂവരെയും തടഞ്ഞുവച്ച് പൊലീസില്‍ വിവരം നല്‍കി. എന്നാല്‍ പരാതിയില്ലെന്നും കുട്ടികളായതിനാല്‍ ഉപദേശിച്ചാല്‍ മതിയെന്നും ജീവനക്കാരന്‍ അറിയിച്ചതിനെതുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി പിഴ അടപ്പിക്കുകയും താക്കീത് നല്‍കുകയും ചെയ്താണ് വിട്ടയച്ചത്.