വാഹനാപകടത്തിൽ ഇനി നഷ്ടപരിഹാരം വേഗത്തിൽ ലഭിക്കും; ആക്സിഡന്റ് ഇൻഫർമേഷൻ റിപ്പോർട്ട് തയ്യാറാക്കാൻ ഡിജിപിയുടെ നിർദേശം
By സമകാലിക മലയാളം ഡെസ്ക് | Published: 29th January 2020 07:38 AM |
Last Updated: 29th January 2020 07:38 AM | A+A A- |

തിരുവനന്തപുരം: വാഹനാപകടത്തിൽപ്പെട്ടയാൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിച്ച് സംസ്ഥാന പൊലീസ്.നഷ്ടപരിഹാരം ലഭിക്കുന്നത് വേഗത്തിലാക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ആക്സിഡന്റ് ഇൻഫർമേഷൻ റിപ്പോർട്ട് തയാറാക്കി മൂന്നു മാസത്തിനകം ക്ലെയിംസ് ട്രിബ്യൂണലിനോ മറ്റ് ഏജൻസികൾക്കോ സമർപ്പിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു.
നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിക്കും ഇൻഷ്വറൻസ് സ്ഥാപനത്തിനും നിശ്ചിത ഫീസ് ഈടാക്കി അപകടത്തിൽപ്പെട്ട വാഹനത്തിന്റെ വിവരങ്ങൾ നൽകാം. നഷ്ടപരിഹാരത്തിനുള്ള അപേക്ഷ അപകടം നടന്ന് ആറു മാസത്തിനുശേഷം ക്ലെയിംസ് ട്രിബ്യൂണൽ സ്വീകരിക്കില്ലെന്നതിനാൽ അന്തിമ റിപ്പോർട്ട് പോലീസ് എത്രയും വേഗം നൽകേണ്ടതാണ്. മോട്ടോർ വെഹിക്കിൾ നിയമത്തിലെ 159, 160, 166 എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നിർദേശം.