'ഇത്രയും തരംതാണ ഒരു പ്രതിപക്ഷ നേതാവ്'; സ്പീക്കര്‍ നടപടിയെടുക്കണമെന്ന് കെ സുരേന്ദ്രന്‍

ഗവര്‍ണ്ണറെ നിയമസഭയില്‍ തടയുകയും അപമാനിക്കുകയും ചെയ്യുകവഴി ഇവിടുത്തെ പ്രതിപക്ഷം തികച്ചും ജനാധിപത്യവിരുദ്ധരും സാമൂഹ്യവിരുദ്ധരുമാണെന്ന് തെളിയിച്ചിരിക്കുകയാണ്
'ഇത്രയും തരംതാണ ഒരു പ്രതിപക്ഷ നേതാവ്'; സ്പീക്കര്‍ നടപടിയെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നയപ്രഖ്യാപനം നടത്തുന്നതിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.  ഇതോടെ രമേശ് ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷനേതാവാണെന്ന് കേരളത്തിനു ബോധ്യമായെന്ന് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അഞ്ചുമിനിറ്റോളം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞിരുന്നു.

ഗവര്‍ണ്ണറെ നിയമസഭയില്‍ തടയുകയും അപമാനിക്കുകയും ചെയ്യുകവഴി ഇവിടുത്തെ പ്രതിപക്ഷം തികച്ചും ജനാധിപത്യവിരുദ്ധരും സാമൂഹ്യവിരുദ്ധരുമാണെന്ന് തെളിയിച്ചിരിക്കുകയാണ്. നടപടി എടുക്കാന്‍ സ്പീക്കര്‍ക്ക് ബാധ്യതയുണ്ടെന്നും സുരേന്ദ്രന്റെ കുറിപ്പില്‍ പറയുന്നു.

മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് നിയമസഭയിലേക്ക് ആനയിച്ച ഗവര്‍ണറെ കവാടത്തിന് സമീപത്തുവെച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞത്. ഗോ ബാക്ക് വിളിച്ചും ഗവര്‍ണറെ തിരികെ വിളിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു എംഎല്‍എമാരുടെ പ്രതിഷേധം. പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിനായി എത്തിയ വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിഷേധക്കാരും തമ്മില്‍ ഉന്തു തള്ളുമുണ്ടായി. അന്‍വര്‍ സാദത്ത് എംഎല്‍എ നിലത്ത് കിടന്ന് പ്രതിഷേധിച്ചു.

കെ സുരേന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

രമേശ് ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷനേതാവാണെന്ന് കേരളത്തിനു ബോധ്യമായി. ഗവര്‍ണ്ണറെ നിയമസഭയില്‍ തടയുകയും അപമാനിക്കുകയും ചെയ്യുകവഴി ഇവിടുത്തെ പ്രതിപക്ഷം തികച്ചും ജനാധിപത്യവിരുദ്ധരും സാമൂഹ്യവിരുദ്ധരുമാണെന്ന് തെളിയിച്ചിരിക്കുകയാണ്. നടപടി എടുക്കാന്‍ സ്പീക്കര്‍ക്ക് ബാധ്യതയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com