എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച് തന്നെ; വിദ്യാർത്ഥികളെ ഇടകലർത്തി ഇരുത്തില്ല 

എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഒ​​​രു​​​മി​​​ച്ചു തന്നെ നടത്താൻ തീരുമാനം
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച് തന്നെ; വിദ്യാർത്ഥികളെ ഇടകലർത്തി ഇരുത്തില്ല 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഒ​​​രു​​​മി​​​ച്ചു തന്നെ നടത്താൻ തീരുമാനം.
 ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച് ഉ​​​യ​​​ർ​​​ന്നു വ​​​ന്ന ആ​​​ശ​​​ങ്ക​​​ക​​​ളെ​​​ല്ലാം പ​​​രി​​​ഹ​​​രി​​​ച്ച് മാർച്ച് 10ന് തന്നെ പരീക്ഷ ആരംഭിക്കാൻ ഇന്നലെ ചേർന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോ​ഗ്രാം യോ​ഗം തീരുമാനിച്ചു. പ​​​രീ​​​ക്ഷ​​​ക​​​ൾ ഒ​​​രു​​​മി​​​ച്ചു ന​​​ട​​​ത്തു​​​മെ​​​ങ്കി​​​ലും എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ഇ​​​ട​​​ക​​​ല​​​ർ​​​ത്തി​​​യാ​​​വി​​​ല്ല പ​​​രീ​​​ക്ഷ​​​യ്ക്ക് ഇ​​​രു​​​ത്തു​​​ന്ന​​​ത്. 

2034പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ 1689 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ത്യേ​​​ക​​​മാ​​​യി ഇ​​​രു​​​ത്തി പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​ക്കാ​​​നാ​​​വും. ശേ​​​ഷി​​​ക്കു​​​ന്ന സ്കൂ​​​ളു​​​ക​​​ളി​​​ൽ മാ​​​ത്ര​​​മേ ക്ലാ​​​സു​​​ക​​​ളി​​​ൽ അ​​​ത്യാ​​​വ​​​ശ്യം ഇ​​​ട​​​ക​​​ല​​​ർ​​​ത്തേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​കൂ. ഇവിടങ്ങളിലും പ​​​ര​​​മാ​​​വ​​​ധി പ്ര​​​ത്യേ​​​ക ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ൽ ര​​​ണ്ടു പ​​​രീ​​​ക്ഷ​​​ക​​​ളും ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​ണു ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. 58 സ്കൂ​​​ളു​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ സ്ഥ​​​ല​​​സൗ​​​ക​​​ര്യ​​​മു​​​ള്ള ക്ലാ​​​സു​​​ക​​​ളി​​​ൽ മൂ​​​ന്നു വീ​​​തം ബ​​​ഞ്ചും ഡ​​​സ്ക്കും അ​​​ധി​​​ക​​​മാ​​​യി വി​​​ന്യ​​​സി​​​ച്ച് 40 കു​​​ട്ടി​​​ക​​​ളെ വ​​​രെ ഇ​​​രു​​​ത്തി പ​​​രീ​​​ക്ഷ ന​​​ട​​​ത്തും. 

എ​​​ട്ട്, ഒ​​​ൻ​​​പ​​​ത് ക്ലാ​​​സു​​​ക​​​ളി​​​ലെ വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ മാ​​​ർ​​​ച്ച് ര​​​ണ്ടി​​​ന് ആ​​​രം​​​ഭി​​​ച്ച് 30ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. ഹൈ​​​സ്കൂ​​​ളി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള യു​​​പി, എ​​​ൽ​​​പി ക്ലാ​​​സ് പ​​​രീ​​​ക്ഷ മാ​​​ർ​​​ച്ച് നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ക്കും. 30 ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. സ്വ​​​ത​​​ന്ത്ര​​​മാ​​​യി നി​​​ൽ​​​ക്കു​​​ന്ന യു​​​പി, എ​​​ൽ​​​പി ക്ലാ​​​സു​​​ക​​​ളി​​​ൽ മാ​​​ർ​​​ച്ച് 20ന് ​​​പ​​​രീ​​​ക്ഷ ആ​​​രം​​​ഭി​​​ച്ച് 30ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. മു​​​സ്‌​​ലിം സ്കൂ​​​ളു​​​ക​​​ളി​​​ലെ വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ച്ച് എ​​​ട്ടി​​​ന് അ​​​വ​​​സാ​​​നി​​​ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com