പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് പ്രതികാരം; പൊലീസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതായി യുവാവിന്റെ പരാതി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് പ്രതികാര നടപടിയെടുത്തതായി യുവാവിന്റെ പരാതി
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് പ്രതികാരം; പൊലീസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതായി യുവാവിന്റെ പരാതി

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് പ്രതികാര നടപടിയെടുത്തതായി യുവാവിന്റെ പരാതി. പ്രതിഷേധ സമരത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ പൊലീസ് സർട്ടിഫിക്കറ്റ് നൽകിയില്ലെന്നാണ് യുവാവിന്‍റെ പരാതി. ആലുവ സ്വദേശി ടിഎം അനസിനാണ് സർട്ടിഫിക്കറ്റ് നിഷേധിച്ചത്. 

കൊച്ചിൻ ഷിപ്പിയാർഡിലേക്കുള്ള ജോലി ആവശ്യത്തിനായുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ചെന്നാണ് യുവാവ് ആരോപിക്കുന്നത്. ഒരു കേസിലും താൻ പ്രതിയല്ലെന്നും അനസ് പറയുന്നു. മുസ്ലിം ജമാഅത്ത് മഹല്ല് ഏകോപന സമിതി നടത്തിയ പറവൂർ ആലുവ ലോങ് മാർച്ചിൽ ആണ് അനസ് പങ്കെടുത്തത്. 

അതേസമയം അനസിന്റെ രേഖകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രതിഷേധ സമരത്തിൽ പങ്കെടുത്തതിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ക്ലിയറൻസ് നാളെ നൽകുമെന്നും പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com