'മെട്രോ മിക്കി'യെ ദത്തെടുത്തു; 'മിടുക്കി'യായി ഇനി റിഷാനയ്‌ക്കൊപ്പം

മെട്രോ തൂണുകള്‍ക്കിടയില്‍ നിന്നും രക്ഷിച്ച പൂച്ചക്കുട്ടിയെ ദത്തെടുത്തു
'മെട്രോ മിക്കി'യെ ദത്തെടുത്തു; 'മിടുക്കി'യായി ഇനി റിഷാനയ്‌ക്കൊപ്പം

കൊച്ചി: മെട്രോ തൂണുകള്‍ക്കിടയില്‍ നിന്നും രക്ഷിച്ച പൂച്ചക്കുട്ടിയെ ദത്തെടുത്തു. ഇടപ്പള്ളി സ്വദേശിനി റിഷാനയാണ് മെട്രോ മിക്കിയെ ദത്തെടുത്തത്. ഒരാഴ്ചയായി കുടുങ്ങിക്കിടന്ന പൂച്ചക്കുട്ടിയെ ജനുവരി 19നാണ് ഫയര്‍ഫോഴ്‌സും മൃഗസ്‌നേഹികളും ചേര്‍ന്ന് രക്ഷിച്ചത്
 
പൂച്ചക്കുട്ടിയെ ദത്തെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നിരവധി പേര്‍ എത്തിയിരുന്നു. നിരവധി അപേക്ഷകള്‍ക്കിടയില്‍ നിന്നാണ് സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് ഭാരവാഹികള്‍ റിഷാനയെ കണ്ടെത്തിയത്. പൂച്ചക്കുട്ടിയെ നല്ലതുപോലെ നോക്കി വളര്‍ത്താന്‍ സാധിക്കുന്നവര്‍ക്കു മാത്രമേ കൈമാറുകയുള്ളൂവെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. ദത്തെടുത്തയാള്‍ സംരക്ഷണ ചുമതല ഏറ്റെടുത്ത് സത്യവാങ്മൂലം സമര്‍പ്പിച്ചശേഷമാണ് പൂച്ചക്കുട്ടിയെ കൈമാറിയത്. 

19ന് ഞായറാഴ്ചയാണ് വൈറ്റില ജംഗ്ഷന് സമീപത്തെ മെട്രോ തൂണില്‍ കുടുങ്ങിയ പൂച്ചക്കുട്ടിയെ രണ്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷിച്ചത്. വലിയ ക്രെയിനുകളും വലകളുമെല്ലാം ഒരുക്കിയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തിയത്. പനമ്പള്ളി നഗര്‍ മൃഗാശുപത്രിയില്‍ കഴിയുന്ന പൂച്ചക്കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു. എസ്പിസിഎ അധികൃതരാണ് പൂച്ചക്കുട്ടിക്ക് മെട്രോ മിക്കി എന്ന് പേരിട്ടത്. പൂച്ചക്കുട്ടിയെ രക്ഷിച്ച ഫയര്‍ ഫോഴ്‌സ് അധികൃതരെ അഭിനന്ദിച്ച് ഹൈക്കോടതി മുന്‍ ജഡ്ജി കെ നാരായണ കുറുപ്പ് രംഗത്തുവന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com