റേഷന്‍കാര്‍ഡിനായി ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇനി ഓഫീസുകള്‍ കയറിയിറങ്ങേണ്ട!; മേല്‍വിലാസം തെളിയിക്കുന്ന രേഖ മാത്രം മതി

സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡ് എടുക്കാനുള്ള നടപടികള്‍ ലഘൂകരിച്ച് സിവില്‍ സപ്ലൈസ് വകുപ്പ്
റേഷന്‍കാര്‍ഡിനായി ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇനി ഓഫീസുകള്‍ കയറിയിറങ്ങേണ്ട!; മേല്‍വിലാസം തെളിയിക്കുന്ന രേഖ മാത്രം മതി

പത്തനംതിട്ട: സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡ് എടുക്കാനുള്ള നടപടികള്‍ ലഘൂകരിച്ച് സിവില്‍ സപ്ലൈസ് വകുപ്പ് . ഇനി തദ്ദേശസ്ഥാപനങ്ങളില്‍നിന്നുള്ള ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷ നല്‍കാന്‍ കഴിയുംവിധമാണ് നടപടികള്‍ പരിഷ്‌കരിച്ചത്. റേഷന്‍കാര്‍ഡിന് അപേക്ഷിക്കുന്നത് ഉള്‍പ്പെടെ എല്ലാ നടപടികളും ഓണ്‍ലൈനാക്കി.

ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് പകരം ആധാറോ പാസ്‌പോര്‍ട്ടോ പോലുള്ള ആധികാരിക രേഖകള്‍ നല്‍കിയാല്‍ മതി. പുതിയ റേഷന്‍ കാര്‍ഡ് പൂര്‍ണമായും ആധാര്‍ ബന്ധിപ്പിച്ചതാണ്. അതിനാല്‍ അനധികൃതമായി കാര്‍ഡ് സംഘടിപ്പിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് നടപടികള്‍ ലഘൂകരിച്ചതെന്ന് അധികൃതര്‍ പറയുന്നു.

തദ്ദേശസ്ഥാപനങ്ങളില്‍നിന്നുള്ള ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കിയത് സാധാരണക്കാര്‍ക്ക് ഗുണകരമാകും. സ്വന്തമായി വീടില്ലാത്തവര്‍, വാടകവീടുകളില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് റേഷന്‍കാര്‍ഡ് എടുക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയെന്നത് ബുദ്ധിമുട്ടായിരുന്നു. ഇനി വിലാസം തെളിയിക്കുന്ന രേഖയുണ്ടെങ്കില്‍ റേഷന്‍ കാര്‍ഡ് എടുക്കാം. സംസ്ഥാനത്ത് 86 ലക്ഷത്തില്‍പ്പരം റേഷന്‍കാര്‍ഡുകളാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com