സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഉപദ്രവം സഹിക്കാനായില്ല; യൂണിഫോമിന് തീയിട്ട് വിദ്യാര്‍ഥികള്‍; ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധം

സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഉപദ്രവം സഹിക്കാനാവാത്തതോടെ യൂണിഫോം കത്തിച്ചും ക്ലാസ് ബഹിഷ്‌കരിച്ചും വിദ്യാര്‍ഥികളുടെ പ്രതിഷേധം
സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഉപദ്രവം സഹിക്കാനായില്ല; യൂണിഫോമിന് തീയിട്ട് വിദ്യാര്‍ഥികള്‍; ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധം

തിരുവനന്തപുരം: സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഉപദ്രവം സഹിക്കാനാവാത്തതോടെ യൂണിഫോം കത്തിച്ചും ക്ലാസ് ബഹിഷ്‌കരിച്ചും വിദ്യാര്‍ഥികളുടെ പ്രതിഷേധം.  കാരക്കോണം പരമുപിള്ള മെമ്മോറിയല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. കേരള - തമിഴ് നാട് അതിര്‍ത്തിയിലാണ് സ്‌കൂള്‍. 

നിസാരമായ കാരണങ്ങള്‍ പറഞ്ഞ് സ്‌കൂള്‍ പ്രിന്‍സിപ്പലും മാനേജരുമായ ജ്യോതിഷ്മതി  നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കൂടാതെ അപകീര്‍ത്തികരമായ അധിക്ഷേപം പതിവാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഒടുവില്‍ സ്‌കൂള്‍ അധികൃതരുടെ ഉപദ്രവം സഹികെട്ടതോടെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിന് ഇറങ്ങിയതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി രക്ഷിതാക്കളും രംഗത്തെത്തി. 

നവംബറില്‍ സ്‌കൂളിലെ ഒരു ദളിത് വിദ്യാര്‍ഥി മുടി മുറിക്കാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലും സ്‌കൂള്‍ മാനേജ്‌മെന്റും ശാരീകമായി ഉപദ്രവിച്ചതായും വിദ്യാര്‍ഥികള്‍ പറയുന്നു. രുന്നു. ഇതേ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 

അതേസമയം സ്‌കൂളിനെ തകര്‍ക്കാനുള്ള നീക്കമാണ് ഇതെന്ന് സ്‌കുള്‍ ഉടമയും പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവുമായ വിജയ്കുമാര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച നിലവാരത്തിലാണ് സ്്കൂള്‍ പ്രവര്‍ത്തിക്കുന്നത്, സ്‌കൂളിന്റെ വികസനത്തിനായി കോടികള്‍ ചെലവിട്ടതായും ഉടമ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com