അമേരിക്കയിൽ ചികിൽസയിലുള്ള കോടിയേരിയെ സന്ദർശിച്ച് ബാബു ആന്റണി
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th January 2020 01:12 PM |
Last Updated: 30th January 2020 01:12 PM | A+A A- |
വാഷിങ്ടൺ : അമേരിക്കയിൽ ചികിൽസയിൽ കഴിയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നടന്‍ ബാബു ആന്റണി സന്ദർശിച്ചു. ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍ പ്ലാസ മെഡിക്കല്‍ സെന്ററില്‍ വച്ചാണ് കോടിയേരിയെ ബാബു ആന്റണി കണ്ടത്.
ബാബു ആന്റണി തന്നെയാണ് കോടിയേരിക്കൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. കോടിയേരിയുടെ ഭാര്യ വിനോദിനിയും ഇവർക്കൊപ്പമുണ്ട്. സിപിഎം സംഘടനാ ചുമതലയിൽ നിന്നും അവധിയെടുത്താണ് കോടിയേരി ചികിൽസയ്ക്കായി അമേരിക്കയിൽ പോയത്.