കൊറോണ വൈറസ്: കേരളത്തില്‍ ആകെ 1053 പേര്‍ നിരീക്ഷണത്തില്‍, ജില്ല തിരിച്ചുള്ള കണക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th January 2020 09:54 PM |
Last Updated: 30th January 2020 09:54 PM | A+A A- |

ചിത്രം: എക്‌സ്പ്രസ് ഫോട്ടോ സര്‍വീസ്
തിരുവനന്തപുരം: കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പുതുതായി 247 പേരുള്‍പ്പെടെ കേരളത്തില്‍ ഇതുവരെ ആകെ 1053 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ്. അതില്‍ 15 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
വ്യാഴാഴ്ച 7 പേര്‍ അഡ്മിറ്റായി. 1038 പേര്‍ വീട്ടിലെ നിരീക്ഷണത്തിലാണ്. 24 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 15 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ള ഫലം വരാനുണ്ട്.
പൂനെ എന്‍.ഐ.വിയില്‍ പരിശോധനയ്ക്ക് അയച്ച സാമ്പിളിന്റെ പ്രാഥമിക ഫലത്തിലാണ് വിദ്യാര്‍ത്ഥിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. രണ്ടാമത്തെ ഫലം കൂടി വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടാതുമാണെന്ന് ആരോഗ്യവകുപ്പ വ്്യക്തമാക്കി.