പ്രതിരോധത്തിന്റെ മനുഷ്യഭൂപടം തീര്‍ത്ത് യുഡിഎഫ്; 5: 17ന് ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചെയ്ത് ആയിരങ്ങള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th January 2020 05:53 PM |
Last Updated: 30th January 2020 05:53 PM | A+A A- |
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ മനുഷ്യഭൂപടം തീര്‍ത്ത് യുഡിഎഫ്. സംസ്ഥാനത്തെ പന്ത്രണ്ടിടത്ത് നടത്തിയ പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വൈകീട്ട് നാലരയോടെയാണ് തിരഞ്ഞെടുത്ത മൈതാനങ്ങളില്‍ ഇന്ത്യയുടെ മനുഷ്യ ഭൂപടം തീര്‍ത്തത്. ദേശീയ പതാകകള്‍ ഏന്തിയും ത്രിവര്‍ണ തൊപ്പിയണിഞ്ഞാണ് പ്രവര്‍ത്തകര്‍ അണിനിരന്നത്
തിരുവനന്തപുരത്ത് എകെ ആന്റണി ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ രമേശ് ചെന്നിത്തലയും മലപ്പുറത്ത് ഹൈദരാലി ശിഹാബ് തങ്ങളും പങ്കെടുത്തു. മഹാത്മാഗാന്ധി വെടിയേറ്റുവീണ 5.17ന് ഭരണഘടന സംരക്ഷണ പ്രതിജ്ഞ വായിച്ചു. കോഴിക്കോട് മുന്‍മന്ത്രി എം.കമലത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് പ്രതിഷേധ പരിപാടികള്‍ റദ്ദാക്കി.