ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പ്രതിശ്രുത വധു മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th January 2020 08:57 AM |
Last Updated: 30th January 2020 08:57 AM | A+A A- |
എടക്കര: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. ചാലിയാര്‍ പെരുവമ്പാടം പട്ടിക വര്‍ഗ കോളനിയിലെ പരേതനായ രാജന്റെ മകള്‍ ഷീബ(25) ആണ് മരിച്ചത്.
മാര്‍ച്ച് 30നാണ് ഷീബയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എടക്കര വില്ലേജ് ഓഫീസിന് സമീപമായിരുന്നു ഷീബ ജോലി ചെയ്തിരുന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം.
ഭക്ഷണം കഴിക്കുമ്പോള്‍ ബുദ്ധിമുട്ട് നേരിട്ടതോടെ ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് നടക്കും.