പിണറായി മോദിയുടെ തനിപ്പകര്‍പ്പ്; ലീഗും കോണ്‍ഗ്രസും തമ്മില്‍ ഭിന്നതയില്ലെന്ന് മുല്ലപ്പള്ളി

കേരള ഗവര്‍ണറായി ചുമതലയേറ്റതിന് മുതല്‍ ആര്‍എസ്എസിന്റെ പ്രചാരകന്‍ എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്
പിണറായി മോദിയുടെ തനിപ്പകര്‍പ്പ്; ലീഗും കോണ്‍ഗ്രസും തമ്മില്‍ ഭിന്നതയില്ലെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തില്‍ നയം മാറ്റാതെ കേരള ഗവര്‍ണറെ അംഗീകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള ഗവര്‍ണറായി ചുമതലയേറ്റതിന് മുതല്‍ ആര്‍എസ്എസിന്റെ പ്രചാരകന്‍ എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ആ തരത്തില്‍ ഗവര്‍ണറെ അംഗീകരിക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന ശൈലിയാണ് അദ്ദേഹം തുടരുന്നത്. സമീപനത്തില്‍ മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

മോദി സര്‍ക്കാരിന്റെ തനിപ്പകര്‍പ്പാണ് ഇവിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തുടരുന്നത്. നയപ്രഖ്യാപന സമ്മേളനത്തില്‍ വാച്ച് ആന്റ് വാര്‍ഡനെ ഉപയോഗിച്ച് സാമാജികരെ ബലപ്രയോഗത്തിലൂടെ പുറത്താക്കിയ നടപടി ജനാധിപത്യത്തിന് കളങ്കമായെന്നും മുല്ലപ്പള്ളി പറഞ്ഞു.

പൗരത്വനിയമസമരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ ഭിന്നതയില്ല. ഒരേ മനസ്സോടെ ഒരേ കാഴ്ചപ്പാടോടെയാണ് മുന്നോട്ട് പോകുന്നത്. ഇത് കേവലം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം മാത്രമല്ല. ഭരണഘടന നിലനിര്‍ത്താനുള്ള പോരാട്ടമാണ്. സിപിഎമ്മിന്റെ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത പ്രാദേശിക നേതാവിനെ ഗുരുതരമായ അച്ചടക്കം നടത്തിയതിന്റെ പേരില്‍ അടിയന്തിരമായി ലീഗ് നേതൃത്വം പുറത്താക്കിയത് അതിന്റെ തെളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com