ഒമ്പതു വയസ്സുകാരിയെ നാലു വർഷത്തോളം പീഡിപ്പിച്ചു ; കോൺഗ്രസ് നേതാവ് അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st January 2020 02:35 PM |
Last Updated: 31st January 2020 02:35 PM | A+A A- |
കണ്ണൂര്‍: ഒന്‍പത് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. സേവാദള്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും, മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും, പ്രതിഭാ കോളേജിലെ പ്യൂണുമായിരുന്ന തിലാന്നൂരിലെ പി പി ബാബുവിനെയാണ് (52) ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ചക്കരക്കല്ലിലാണ് അയൽവാസിയായ ഒന്‍പത് വയസുകാരിയെ കോൺഗ്രസ് നേതാവ് പീഡിപ്പിച്ചത്.
നാല് വർഷമായി പലതവണ ഇയാൾ പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. സ്‌കൂളില്‍ വെച്ച് കുട്ടി മാനസിക അസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ ചോദ്യംചെയ്യലിലാണ് ബലാല്‍സംഗത്തിനിരയായ കാര്യം കുട്ടി വെളിപ്പെടുത്തിയത്.
പോക്സോ കേസില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബാബുവിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസൽ അറിയിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഇയാള്‍ മത്സരിച്ചിരുന്നു.