കെഎഎസ് പരീക്ഷ രാവിലെ 10നും ഉച്ചയ്ക്ക് 1: 30നും; 4,01,379 പേര്‍ പരീക്ഷ എഴുതും
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st January 2020 04:48 PM |
Last Updated: 31st January 2020 04:48 PM | A+A A- |
തിരുവവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് (കെഎഎസ്) ഫെബ്രുവരി 22നു നടക്കുന്ന പ്രാഥമിക പരീക്ഷ രാവിലെ 10നും ഉച്ചയ്ക്ക് 1.30നും നടത്താന്‍ പിഎസ്‌സി തീരുമാനിച്ചു. പ്രാഥമിക പരീക്ഷയിലെ പേപ്പര്‍ ഒന്ന് 10 മുതല്‍ 12 വരെയും പേപ്പര്‍ രണ്ട് 1.30 മുതല്‍ 3.30 വരെയുമാണ് നടക്കുക.
4,01,379 പേര്‍ പരീക്ഷ എഴുതാന്‍ പി.എസ്‌സിയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ഫെബ്രുവരി ഏഴ് മുതല്‍ തങ്ങളുടെ പ്രൊഫൈലില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ നടക്കുന്നത്. ഏതാണ്ട് രണ്ടായിരത്തോളം പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഒരുക്കുന്നത്.