കൊറോണ വൈറസ്: 'ഇതാണ് ഇവിടെ നടക്കുന്നത്'; കൊച്ചിയില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ഹരീഷ് പേരടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st January 2020 10:28 AM |
Last Updated: 31st January 2020 10:35 AM | A+A A- |

കൊച്ചി: കേരളത്തില്‍ കൊറോണ വൈറസ് സ്ഥീരീകരിച്ച സാഹചര്യത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചയുണ്ടെന്ന ആരോപണവുമായി നടന്‍ ഹരീഷ് പേരടി. ഡല്‍ഹിയില്‍ വിമാനത്താവളത്തില്‍ ടെംപറേച്ചര്‍ ചെക്കിങ് തെര്‍മല്‍ സ്‌കാനിങിനടക്കം വിധേയമാക്കുമ്പോള്‍ കൊച്ചിയില്‍ സ്വയം ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള ചെക്കിങ്ങുകള്‍ നടന്നതെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരു സുഹൃത്തിന്റെ അനുഭവം പങ്കുവച്ചാണ് ഹരീഷ് പേരടിയുടെ കുറിപ്പ്.
ഹരീഷിന്റെ കുറിപ്പ് വായിക്കാം:
ഇന്നലെ ചൈനയില്‍ നിന്നും വന്ന ഒരു സുഹൃത്തുമായി ഫോണില്‍ സംസാരിച്ചു...ഡല്‍ഹിയില്‍ ഇറങ്ങിയ അദ്ദേഹത്തെ ടംപറേച്ചര്‍ ചെക്കിങ് തെര്‍മല്‍ സ്‌കാനിങ്ങും ഫോം ഫില്ലപ്പും ആണ് നടന്നത്...അവിടെ നിന്ന് കൊച്ചിയിലെ രാജ്യാന്തര ടെര്‍മിനലില്‍ ഇറങ്ങിയ അയാള്‍ അവിടെയുള്ള കൗണ്ടറിലേക്ക് അങ്ങോട്ട് പോയി ആവശ്യപ്പെട്ടപ്പോളും ഇതേ കാര്യങ്ങളാണ് നടന്നത്....(ആവശ്യപ്പെട്ടിലെങ്കില്‍?) ഇനിയും ഞാന്‍ ആരോടെങ്കിലും പറയേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോള്‍, വേണ്ട അവിടുത്തെ റിപ്പോര്‍ട്ട് ഇങ്ങോട്ട് വരും എന്നാണ് പറഞ്ഞത്...ഇത് ആരെയും കുറ്റപ്പെടുത്താനല്ല.. ഇതാണ് ഇവിടെ നടക്കുന്നത് എന്ന് അറിയിച്ചു എന്ന് മാത്രം...