ചൈനയില്‍ നിന്ന് പുറപ്പെട്ടവരില്‍ 40 മലയാളികളും; പുലര്‍ച്ചെയോടുകൂടി വിമാനം എത്തുമെന്ന് മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 31st January 2020 09:48 PM  |  

Last Updated: 31st January 2020 09:49 PM  |   A+A-   |  

images_(3)

 

ന്യൂഡല്‍ഹി:കൊറോണ വൈറസ് പടരുന്ന ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം വുഹാന്‍ നഗരത്തിലെത്തി. രാത്രി 11 മണിയോടെ വിമാനം ചൈനയില്‍ നിന്ന് പുറപ്പെടും. 366 ഇന്ത്യക്കാരെ നാളെ ഡല്‍ഹിയിലെത്തിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ആദ്യ വിമാനത്തില്‍ നാല്‍പ്പത് മലയാളികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു എയര്‍ ഇന്ത്യ വിമാനങ്ങളാണ് ഇന്ത്യ ചൈനയിലേക്ക് അയച്ചിരിക്കുന്നത്. 


നാട്ടിലെത്തിക്കുന്ന ഇന്ത്യക്കാരെ നിരീക്ഷണത്തിനായി സൈിക കേന്ദ്രത്തില്‍ പാര്‍പ്പിക്കും. ഇതിനായി സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങള്‍ (ക്വാറന്റൈന്‍) സംവിധാനമൊരുക്കി.

ഹരിയാനയിലെ മാനസെറിലാണ് ക്വാറന്റൈന്‍ തയ്യാറാക്കിയിരിക്കുന്നത്. രോഗം സ്ഥിരീക്കുന്നവരെ ഡല്‍ഹി എയിംസിലേക്ക് മാറ്റും.മുന്നൂറിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് എത്തുന്നത്. ഇവരെ കൊണ്ടുവരാനായി പ്രത്യേക വിമാനം പുറപ്പെട്ടു.