തിരമാല പോലെ പതഞ്ഞുപൊങ്ങി മീന്‍ കറി; അമ്പരന്ന് വീട്ടുകാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st January 2020 12:45 PM |
Last Updated: 31st January 2020 12:45 PM | A+A A- |

റാന്നി: ടൗണിലെ മത്സ്യവില്‍പന ശാലയില്‍ നിന്നു വാങ്ങിയ മീന്‍ കറി വെച്ചപ്പോള്‍ തിരമാല പോലെ പതഞ്ഞു പൊങ്ങിയതിനെ തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയാതായതായി പരാതി. മുക്കാലുമണ്‍ കളരിക്കല്‍ മുറിയില്‍ ബാബുവിനു ലഭിച്ച മീനിലാണ് പ്രശ്‌നം. കഴിഞ്ഞ ദിവസം വാങ്ങിയ വെള്ളക്കേര ഇനത്തില്‍പ്പെട്ട മത്സ്യം ഫ്രീസറില്‍ വച്ചശേഷം പാചകം ചെയ്തപ്പോഴാണ് സംഭവം.
കറി തിളച്ചതോടെ പതഞ്ഞു പൊങ്ങുകയായിരുന്നു.ഇതേ തുടര്‍ന്ന് വീട്ടുകാര്‍ മീന്‍ ഉപയോഗിക്കാതെ മാറ്റി വച്ചു. പല വീടുകളിലും മത്സ്യാവശിഷ്ടങ്ങള്‍ ഭക്ഷിച്ച പൂച്ചകള്‍ ചത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നു വീട്ടുകാര്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.