യാത്രക്കാർക്ക് സന്തോഷവാർത്ത ; കണ്ണൂർ-കോഴിക്കോട് പാസഞ്ചർ ഷൊർണൂരിലേക്ക് നീട്ടുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st January 2020 09:13 AM |
Last Updated: 31st January 2020 09:13 AM | A+A A- |

കണ്ണൂർ: കണ്ണൂരിനും കോഴിക്കോടിനും ഇടയിൽ സർവീസ് നടത്തുന്ന കണ്ണൂർ-കോഴിക്കോട് പാസഞ്ചർ (56652/56653) ഷൊർണൂരിലേക്ക് നീട്ടുന്നു. ഫെബ്രുവരി ഒന്നുമുതൽ മാറ്റം നിലവിൽ വരും. വൈകുന്നേരം 5.20-ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന പാസഞ്ചർ(56652) രാത്രി 8.25-നാണ് കോഴിക്കോട്ടെത്തുക. 8.48-ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വണ്ടി രാത്രി 11.30-ന് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും.
കല്ലായി, ഫറോക്ക്, കടലുണ്ടി, പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരുനാവായ, കുറ്റിപ്പുറം, പള്ളിപ്പുറം, പട്ടാമ്പി, കാരക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ഷൊർണൂരിൽ നിന്നുള്ള പാസഞ്ചർ(56653) പുലർച്ചെ നാലിന് പുറപ്പെടും. 6.20-ന് കോഴിക്കോട്ടെത്തുന്ന വണ്ടി രാവിലെ 9.10-ന് കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും.