സുഹൃത്തുക്കളുമായി വഴക്ക് ; വൈരാഗ്യം തീർക്കാൻ അയൽവാസിക്ക് നേർക്ക് ആസിഡ് ആക്രമണം ; ഗുരുതര പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st January 2020 09:04 AM |
Last Updated: 31st January 2020 09:05 AM | A+A A- |

പ്രതീകാത്മക ചിത്രം
പത്തനംതിട്ട : അയൽവാസിയുടെ ആസിഡ് ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. പള്ളിക്കൽ ഇളംപള്ളിൽ ചക്കൻചിറമലയിൽ ചരുവിള പുത്തൻവീട്ടിൽ അഭിലാഷിനാണ്(25) പരിക്കേറ്റത്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു ആക്രമണം. സംഭവത്തിൽ അയൽവാസിയായ ചക്കൻചിറമലയിൽ വിദ്യാഭവനിൽ വിശ്വംഭരനെ(44) അടൂർ പൊലീസ് അറസ്റ്റുചെയ്തു.
അഭിലാഷിന്റെ സുഹൃത്തുക്കളും വിശ്വംഭരനുമായി കുറച്ചുനാൾമുൻപ് വഴക്കുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ അഭിലാഷിന്റെ വീടിനു സമീപത്ത് ഒളിച്ചിരുന്ന വിശ്വംഭരൻ കുപ്പിയിൽ കരുതിയ ആസിഡ് അഭിലാഷിന്റെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. മുഖത്തും കണ്ണിനും ശരീരത്തിന്റെ പലഭാഗത്തും ഗുരുതര പരിക്കേറ്റ അഭിലാഷിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.