കെ ജി സൈമണ്‍ പത്തനംതിട്ടയിലേക്ക്; പൊലീസ് മേധാവിമാര്‍ക്ക് സ്ഥലം മാറ്റം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 31st January 2020 09:14 PM  |  

Last Updated: 31st January 2020 09:14 PM  |   A+A-   |  

images_(2)

 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് മേധാവിമാര്‍ക്ക് സ്ഥലം മാറ്റം. കൂടത്തായി കൂട്ടക്കൊലക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനും കോഴിക്കോട് റൂറല്‍ എസ്പിയുമായ കെ ജി സൈമണിനെ പത്തനംതിട്ട എസ്പിയായി നിയമച്ചു. 

കോട്ടയം എസ്പി പിഎസ് സാബുവിനെ കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയായി മാറ്റി നിയമിച്ചു. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫിനെ ആലപ്പുഴ എസ്പിയായി നിയമിച്ചു. ക്രൈം ബ്രാഞ്ച് കണ്ണൂര്‍, കാസര്‍ഗോഡ് മേധാവി ഡോ.എ ശ്രീനിവാസിനെ കോഴിക്കോട് റൂറല്‍ എസ്പിയായി നിയമിച്ചു. പത്തനംതിട്ട എസ്പി ജി ജയ്‌ദേവിനെ കോട്ടയം എസ്പിയായി നിയമിച്ചു.