എടപ്പാളിലെ 163 ആശുപത്രി ജീവനക്കാര്‍ക്ക് കോവിഡില്ല; മലപ്പുറത്ത് ആശ്വാസം

എടപ്പാളിലെ 163 ആശുപത്രി ജീവനക്കാര്‍ക്ക് കോവിഡില്ല; മലപ്പുറത്ത് ആശ്വാസം
എടപ്പാളിലെ 163 ആശുപത്രി ജീവനക്കാര്‍ക്ക് കോവിഡില്ല; മലപ്പുറത്ത് ആശ്വാസം

മലപ്പുറം: കോവിഡ് ബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്തിരുന്ന മലപ്പുറം എടപ്പാള്‍ ആശുപത്രിയിലെ 163 ജീവനക്കാരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. വട്ടംകുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ 25 ജീവനക്കാരുടെ പരിശോധനാ ഫലവും നെഗറ്റീവായി. സമ്പര്‍ക്കത്തിലൂടെ രോഗികളായവരുമായി അടുത്ത് ഇടപഴകിയവരുടെ ഫലമാണ് വന്നത്.

ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും അടക്കം 600 ഓളം പേരാണ് എടപ്പാളിലെ ആശുപത്രിയിലുള്ളത്. ഇവിടെ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആരും ആശുപത്രി വിട്ട് പോകാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിടുകയായിരുന്നു. നവജാത ശിശുക്കളും പ്രായമായവരും ആശുപത്രിയില്‍ തന്നെ തങ്ങുന്നതിനാലാണ് പരിശോധന ഇവിടെ നിന്ന് തുടങ്ങിയത്. 163 ജീവനക്കാരുടെ ഫലം നെഗറ്റീവായത് പൊന്നാനിയില്‍ ആശ്വാസമായി.  

രണ്ട് ഡോക്ടര്‍മാരും മൂന്ന് നഴ്‌സുമാരും ഉള്‍പ്പെടെ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് എടപ്പാളില്‍ ആശങ്കയേറിയത്. സമൂഹ വ്യാപനമുണ്ടായോ എന്നറിയാന്‍ സെന്റിനല്‍സ് സര്‍വേയുടെ ഭാഗമായി ശേഖരിച്ച സാംപിളുകളിലാണ് അഞ്ച് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com