എല്ലാ ഇടപാടുകളും നടത്തിയത് തുഷാറിന്റെ അറിവോടെ;  15 കോടി എവിടെ പോയി;  ആരോപണവുമായി മഹേശന്റെ കുടുംബം

രണ്ടു പേരും ഒപ്പിട്ടാണ് എല്ലാ സാമ്പത്തിക ഇടപാടുകളും നടന്നത്
എല്ലാ ഇടപാടുകളും നടത്തിയത് തുഷാറിന്റെ അറിവോടെ;  15 കോടി എവിടെ പോയി;  ആരോപണവുമായി മഹേശന്റെ കുടുംബം

ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കുടുംബം രംഗത്ത്. 15 കോടി കെ.കെ മഹേശന്‍ എടുത്തിട്ട് എവിടെപ്പോയി. ക്രമക്കേട് നടന്ന SNDPചേര്‍ത്തല യൂണിയന്റെ ചെയര്‍മാനാണ് തുഷാര്‍ വെള്ളാപ്പളളി. മഹേശന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെ പകച്ചിരിക്കുകയാണ് തുഷാറെന്നും അനില്‍കുമാര്‍ ആരോപിച്ചു.

അതേസമയം കെകെ മഹേശനെതിരായ തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോപണങ്ങളെ കുടുംബം തള്ളി. നിലനില്‍പ്പിന്റെ ഭാഗമായാണ് തുഷാര്‍ ഇപ്പോള്‍ അഴിമതി ആരോപണങ്ങളുന്നയിക്കുന്നതെന്നും ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. മഹേശനും തുഷാറും ഒന്നിച്ചാണ് ചേര്‍ത്തല യൂണിയന്‍ ഭരിച്ചത്. രണ്ടു പേരും ഒപ്പിട്ടാണ് എല്ലാ സാമ്പത്തിക ഇടപാടുകളും നടന്നത്. മഹേശന്‍ ക്രമക്കേട് നടത്തിയെടുത്തുവെന്ന് പറയുന്ന 15 കോടി എവിടെ പോയി എന്ന് കണ്ടു പിടിക്കണം. പ്രത്യേക അന്വേഷണസംഘം എല്ലാം പരിശോധിക്കട്ടെയെന്നും കുടുംബം പ്രതികരിച്ചു. ശ്രീനാരായണ ധര്‍മ്മസംഘം എന്ന സംഘടനയുടെ ഭാഗമായി പ്രൊഫ. എം കെ സാനു മഹേശന്റെ വീട് സന്ദര്‍ശിച്ചു. 

വെള്ളാപ്പള്ളിയുടെ സഹായിയും ആരോപണവിധേയനുമായ കെഎല്‍ അശോകന്റെ മൊഴിയെടുത്തു. മഹേശന്റെ ആത്മഹത്യാക്കുറിപ്പിലും നേരത്തെ പുറത്തുവന്ന കത്തുകളിലും വെള്ളാപ്പള്ളിക്കൊപ്പം അശോകന്റെയും പേരുകള്‍ സൂചിപ്പിച്ചിരുന്നു. ഇരുവ!ര്‍ക്കുമെതിരെയുള്ള മഹേശന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ സംബന്ധിച്ച് അശോകനില്‍ നിന്നും പൊലീസ് വ്യക്തത തേടും. മാരാരിക്കുളം പൊലീസാണ് അശോകന്റെ വീട്ടിലെത്തി മൊഴി എടുക്കുന്നത്. 

കെകെ മഹേശന്റെ നേതൃത്വത്തില്‍ വന്‍ ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും ക്രമക്കേടുകള്‍ പിടിക്കപ്പെട്ടപ്പോള്‍ വെള്ളാപ്പള്ളിയെ കുടുക്കാന്‍ കുറിപ്പ് എഴുതി വച്ച് മഹേശന്‍ ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോപണം.ക്രമക്കേട് നടത്തിയ കാര്യം മഹേശന്‍ തന്നോട് തുറന്നു സമ്മതിച്ചിരുന്നതായും തുഷാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com