ഓട്ടോമാറ്റിക് ലോക്കുളള വാതില്‍ അടഞ്ഞു, ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ കുടുങ്ങി കുടുംബം; അഞ്ചാം നിലയില്‍ നിന്ന് കയറില്‍ തൂങ്ങിയിറങ്ങി അഗ്നിരക്ഷാ സേന

ബഹുനില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷിച്ച് അഗ്‌നിരക്ഷാസേന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: ബഹുനില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷിച്ച് അഗ്‌നിരക്ഷാസേന. ഒരു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞടക്കമുള്ളവരാണ് കുടുങ്ങിയത്.

വൈകീട്ട് ആറരയോടെ തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ നവനീത് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം. നാലാം നിലയില്‍ താമസിക്കുന്ന കുടുംബമാണ് ബാല്‍ക്കണിയില്‍ കുടുങ്ങിയത്.

ഇവര്‍  ബാല്‍ക്കണിയിലേക്ക് ഇറങ്ങിയ ഉടന്‍ ഓട്ടമാറ്റിക് ലോക്ക് സംവിധാനമുള്ള വാതില്‍ അടയുകയായിരുന്നു. അഗ്‌നിരക്ഷാസേനയുടെ െ്രെഡവര്‍ അനില്‍ജിത്ത് അഞ്ചാം നിലയില്‍നിന്ന് കയറില്‍ തൂങ്ങിയിറങ്ങി ജനല്‍ ഇളക്കി അകത്തുകടന്ന് വാതില്‍ തുറക്കുകയായിരുന്നു. ഒരു യൂണിറ്റ് അഗ്‌നിരക്ഷാസേനയാണ് സീനിയര്‍ ലീഡിങ് ഓഫിസര്‍ കെ കെ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com