ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

ദേവികയുടെ പിതാവ് ബാലകൃഷ്ണന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചു
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത മലപ്പുറം ഇരുമ്പിളിയം ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി ദേവികയുടെ പിതാവ് ബാലകൃഷ്ണന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.

2019ലെ വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കാനും സഹായം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാനും തീരുമാനിച്ചു. 

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതിന് 15 അധ്യാപക തസ്തികകളും ഹെഡ് നഴ്‌സിന്റെ 1 തസ്തികയും സൃഷ്ടിക്കും. ഇതിനു പുറമെ കരാര്‍ / ദിവസവേതന അടിസ്ഥാനത്തില്‍ 86 അനധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്‍കും. 

ഹൈക്കോടതിയിലെ 102 സര്‍ക്കാര്‍ അഭിഭാഷകരെ കാലാവധി പൂര്‍ത്തിയായ തീയതി മുതല്‍ 2021 ജൂണ്‍ 21 വരെ പുനര്‍നിയമിക്കാന്‍ തീരുമാനിച്ചു.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് കേരളാ സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതല നല്‍കും.ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥിന് ജലവിഭവ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ പൂര്‍ണ്ണ അധിക ചുമതല നല്‍കും.കേരളാ വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ എസ്. വെങ്കിടേശപതിക്ക് ഭൂഗര്‍ഭജല വകുപ്പ് ഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതല നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com