പേപ്പർ കെട്ടുകൾക്കുള്ളിൽ രഹസ്യ അറയുണ്ടാക്കി ലോറിയിൽ കടത്താൻ ശ്രമം; വയനാട്ടിൽ വൻ കുഴൽപ്പണ വേട്ട; രണ്ട് പേർ അറസ്റ്റിൽ

കൽപ്പറ്റ: ലോറിയിൽ ഒളിപ്പിച്ച് കടത്തിയ രേഖകളില്ലാത്ത പണവുമായി ഡ്രൈവറും സഹായിയും പിടിയിൽ. വാഹന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. വാളവയൽ പയ്യാനിക്കൽ രാജൻ (58), കുപ്പാടി പള്ളിപറമ്പിൽ ചന്ദ്രൻ (58) എന്നിവരാണ് അറസ്റ്റിലായത്. 60 ലക്ഷം രൂപയാണ് പിടികൂടിയത്.

മീനങ്ങാടി പൊലീസ് ദേശീയപാത കടന്നുപോകുന്ന കൊളഗപ്പാറയിൽ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. മൈസൂരിൽ നിന്ന് എറണാകുളത്തേക്ക് പേപ്പർ കെട്ടുകൾ കൊണ്ടു പോകുകയായിരുന്ന ലോറിയുടെ ക്യാബിനുള്ളിൽ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ ഒരു കോടിയിലേറെ രൂപയാണ് മതിയായ രേഖകളില്ലാതെ പിടികൂടിയത്. ഇന്നലെ 48.6 ലക്ഷം രൂപ കർണാടക അതിർത്തിയിൽ പിടികൂടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com