യു.എ.ഇ യില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാര്‍ക്ക് അവസരം

യു.എ.ഇ യില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാര്‍ക്ക് അവസരം
യു.എ.ഇ യില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാര്‍ക്ക് അവസരം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന യു.എ.ഇ.യിലെ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാരുടെ നിയമത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ പ്രി ഹോസ്പിറ്റല്‍ എമര്‍ജന്‍സി കെയര്‍ കൗണ്‍സിലിന്റെ അംഗീകൃത ഇ.എം.ടി. ലെവല്‍ 4 കോഴ്‌സ് പൂര്‍ത്തിയാക്കിയവരോ ബി.എസ്‌സി. നഴ്‌സിംഗ് ബിരുദധാരികളോ ആയിരിക്കണം. കൂടാതെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായി കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തിപരിചയവും ഉണ്ടാകണം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം recruit@odepc.in    എന്ന ഇമെയില്‍ വിലാസത്തില്‍ ജൂലൈ പത്തിന് മുമ്പ് അപേക്ഷിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.odepc.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 04712329441/43/43/45.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com