ലേണേഴ്‌സ് ടെസ്റ്റ് ഇന്നുമുതല്‍; ഈ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം, മൊബൈലില്‍ യൂസര്‍ നെയിമും പാസ്‌വേര്‍ഡും നല്‍കണം

കോവിഡ്  നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ച  ഡ്രൈവിങ്  ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ബുധനാഴ്ച  പുനരാരംഭിക്കും.
ലേണേഴ്‌സ് ടെസ്റ്റ് ഇന്നുമുതല്‍; ഈ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം, മൊബൈലില്‍ യൂസര്‍ നെയിമും പാസ്‌വേര്‍ഡും നല്‍കണം

തിരുവനന്തപുരം: കോവിഡ്  നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ച  ഡ്രൈവിങ്  ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ബുധനാഴ്ച  പുനരാരംഭിക്കും.  ഓണ്‍ലൈനായാണ് ടെസ്റ്റ്.  ഓഫീസുകളില്‍ നേരിട്ടെത്തുന്നത് ഒഴിവാക്കാനാണിതെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

കംപ്യൂട്ടറോ മൊബൈല്‍ ഫോണോ  ഉപയോഗിച്ച് ടെസ്റ്റില്‍ പങ്കെടുക്കാം. sarathi.parivahan.gov.in എന്ന വെബ്‌സൈറ്റ്  വഴി അപേക്ഷിക്കാം. മൊബൈലില്‍ യൂസര്‍ നെയിമും പാസ്‌വേര്‍ഡും വരും. അതുപയോഗിച്ച് ലോഗിന്‍ ചെയ്യണം.

വിജയിച്ചാല്‍ ഓണ്‍ലൈനായി  ലൈസന്‍സ് നല്‍കും. ഇത്  പ്രിന്റ് എടുത്ത് ഉപയോഗിക്കാം.  വേണ്ടിവന്നാല്‍ ഓണ്‍ലൈനായി പുതുക്കാം.  ചോദ്യ ബാങ്കിലെ 50 ചോദ്യങ്ങള്‍ക്ക്  30 ശരിയുത്തരം നല്‍കണം.ഡ്രൈവിങ് സ്‌കൂളുകള്‍ വഴി പരീക്ഷ അനുവദനീയമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com