സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ്; രോഗമുക്തരായത് 131   പേര്‍

സംസ്ഥാനത്ത് ഇന്ന്  151  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ്; രോഗമുക്തരായത് 131   പേര്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 131  പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചതില്‍ 86 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 81 പേര്‍. സമ്പര്‍ക്കം വഴി 13 പേര്‍. ജൂണ്‍ 27ന് കോഴിക്കോട് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശി കൃഷ്ണന്റെ സ്രവപരിശോധനാ ഫലം പോസിറ്റീവായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കോവിഡ് പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

മലപ്പുറം 34

കണ്ണൂര്‍ 27

പാലക്കാട് 17

തൃശൂര്‍ 18

എറണാകുളം 12

കാസര്‍കോട് 10

ആലപ്പുഴ 8

പത്തനംതിട്ട 6

കോഴിക്കോട് 6

തിരുവനന്തപുരം 4

കൊല്ലം 3

വയനാട് 3

കോട്ടയം 4

ഇടുക്കി 1

കോവിഡ് നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 3

കൊല്ലം 21

പത്തനംതിട്ട 5

ആലപ്പുഴ 9

കോട്ടയം 6

ഇടുക്കി 2

എറണാകുളം 1

തൃശൂര്‍ 16

പാലക്കാട് 11

മലപ്പുറം 12

കോഴിക്കോട് 15

വയനാട് 2

കണ്ണൂര്‍ 13

കാസര്‍കോട് 16.

ഇന്ന് ഡോക്ടേഴ്‌സ്! ഡേയാണ്. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ അടിത്തറകളിലൊന്ന്. ലോകത്തിന്റെ നാനാകോണുകളിലും ജീവന്‍ വരെ ബലി കൊടുത്താണ് ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡിനെതിരെ പടപൊരുതുന്നത്. ലോക്ഡൗണ്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് മറ്റു രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ തിരികെയെത്തി തുടങ്ങിയതോടെ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

എങ്കിലും സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഇല്ലെന്നും മരണ നിരക്ക് വലുതായി വര്‍ധിച്ചിട്ടില്ല എന്നതും നമുക്ക് ആശ്വാസം നല്‍കുന്നു. വരും ദിവസങ്ങളില്‍ നമുക്ക് കൂടുതല്‍ വെല്ലുവിളികളെ നേരിടേണ്ടിവന്നേക്കാം. ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ മുന്നില്‍ നില്‍ക്കുമെന്ന് ഉറപ്പുണ്ട്്. ഡോക്ടര്‍ ബി.സി.റോയിയുടെ ജന്മദിനമാണ് ഇന്ത്യയി്ല്‍ ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്.

മനുഷ്യരാശിയുടെ രക്ഷയ്ക്കായി ആത്മാര്‍പ്പണം ചെയ്യുന്ന ഡോക്ടര്‍മാരാണ് ഈ ദിനത്തില്‍ ആദരിക്കപ്പെടുന്നത്. നമ്മുടെ പൊതുജന ആരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഡോക്ടര്‍മാര്‍ സ്തുത്യര്‍ഹമായ പങ്കാണു വഹിക്കുന്നത്. ലോകം ആദരിക്കുന്ന കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ കീര്‍ത്തിയുടെ വലിയൊരു പങ്കും ഡോക്ടര്‍മാര്‍ക്ക് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com