സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചനിലയില്‍, കൊലപാതകമെന്ന് പൊലീസ്; രണ്ടു പേര്‍ കസ്റ്റഡിയിലെന്ന് സൂചന

കഴിഞ്ഞ ദിവസം മാനന്തവാടിയിലെ സ്വകാര്യ വ്യക്തിയുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്ന് പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാനന്തവാടി:  കഴിഞ്ഞ ദിവസം മാനന്തവാടിയിലെ സ്വകാര്യ വ്യക്തിയുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കസ്റ്റഡിയിലുണ്ടെന്നാണു സൂചന. കൊല്ലം അഞ്ചല്‍ സ്വദേശിയായ ഉണ്ണിക്കൃഷ്ണന്‍ പിള്ള (50) ആണു കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ചയാണ് മാനന്തവാടി മൈസൂരു റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനുള്ളില്‍ അജ്ഞാതനായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനന്തവാടിയില്‍ ഒട്ടേറെ വര്‍ഷമായി പഴയ സാധനങ്ങള്‍ പെറുക്കി വില്‍ക്കുന്ന ആളാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് പൊലീസും ഫൊറന്‍സിക് വിഭാഗവും കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പഴയ സാധനങ്ങള്‍ പെറുക്കി വില്‍ക്കുന്ന ഇയാള്‍ 20 വര്‍ഷം മുന്‍പാണ് മാനന്തവാടിയില്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com