ആളുകളെ മൂന്ന് വിഭാ​ഗമായി തിരിക്കും; ആന്റിജൻ പരിശോധനയ്ക്കുള്ള മാർ​ഗ നിർദ്ദേശമായി

ആളുകളെ മൂന്ന് വിഭാ​ഗമായി തിരിക്കും; ആന്റിജൻ പരിശോധനയ്ക്കുള്ള മാർ​ഗ നിർദ്ദേശമായി
ആളുകളെ മൂന്ന് വിഭാ​ഗമായി തിരിക്കും; ആന്റിജൻ പരിശോധനയ്ക്കുള്ള മാർ​ഗ നിർദ്ദേശമായി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആന്റിജൻ പരിശോധനയ്ക്കുള്ള മാർഗ നിർദ്ദേശം പുറത്തിറങ്ങി. ആളുകളെ മൂന്ന് വിഭാ​ഗങ്ങളായി തിരിച്ച് പരിശോധന നടത്തും. മൂന്ന് വിഭാഗങ്ങളിൽ നിന്ന് നിശ്ചിത ക്രമത്തിലല്ലാതെ ആളുകളെ പരിശോധനയ്ക്കായി തിരഞ്ഞെടുക്കും.

വിമാനങ്ങളിൽ എത്തുന്നവരെയാണ് ആന്റിജൻ പരിശോധനയ്ക്കുള്ള ഒന്നാമത്തെ വിഭാ​ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെന്റിനൽ സർവേയുടെ ഭാ​ഗമായിട്ടാണ് രണ്ടാമത്തെ വിഭാ​ഗം. ശ്വാസകോശ രോഗികൾ, ആരോ​ഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ തുടങ്ങിയവരാണ് ഈ വിഭാ​ഗത്തിൽ ഉൾപ്പെടുക. കണ്ടെയിൻമെന്റ് സോണിൽ പെട്ട ആരോ​ഗ്യ പ്രവർത്തകർ, രോ​ഗികൾ, അതിഥി തൊഴിലാളികൾ തുടങ്ങിയവരാണ് മൂന്നാമത്തെ വിഭാ​ഗം. 

രോഗ ലക്ഷണങ്ങൾ ഉള്ളവർ ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയാൽ  സ്ഥിരീകരണ പരിശോധന വേണ്ട. രോ ഗലക്ഷണം ഇല്ലാത്തവർ പോസിറ്റീവ് ആയാൽ പിസിആർ ടെസ്റ്റ് നടത്തണമെന്നും മാർ​ഗ നിർദ്ദേശത്തിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com