കായംകുളം നഗരസഭ പൂര്‍ണമായും കണ്ടെയ്‌മെന്റ് സോണ്‍ ; കര്‍ശന നിയന്ത്രണം

കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് 65 വയസുള്ള കായംകുളത്തെ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചത്
കായംകുളം നഗരസഭ പൂര്‍ണമായും കണ്ടെയ്‌മെന്റ് സോണ്‍ ; കര്‍ശന നിയന്ത്രണം

ആലപ്പുഴ : കോവിഡ് രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ കായംകുളത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കായംകുളം നഗരസഭ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി. ഭരണിക്കാവ് പഞ്ചായത്തിലെ 5,13 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിട്ടുണ്ട്. കായംകുളത്തെ പച്ചക്കറി വ്യാപാരിക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. ഇവര്‍ക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് 65 വയസുള്ള കായംകുളത്തെ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തെ പരിചരിക്കാന്‍ പോയ മകൾക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നഗരസഭാപരിധിയിലെ താമസക്കാരായ ഇവരുടെ, അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പിളുകള്‍ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ തെക്കേക്കര പഞ്ചായത്തിലെ പതിനൊന്നാം വാർഡ് കണ്ടയിൻമെൻറ് സോൺ ആയി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുന്നപ്ര തെക്ക് രണ്ടാം വാർഡ്, അരൂർ ഒന്നാം വാർഡ്, ചെന്നിത്തല പതിനാലാം വാർഡ്, കായംകുളം നഗരസഭ നാല്, ഒൻപത് വാർഡുകൾ, ചെങ്ങന്നൂർ നഗരസഭ പതിനാല്, പതിനഞ്ച് വാർഡുകൾ, പാലമേൽ പതിനാലാം വാർഡ്, ഭരണിക്കാവ് പതിനാറാം വാർഡ് എന്നിവയാണ് ജില്ലയിലെ മറ്റു കണ്ടയിൻമെന്റ് സോണുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com