കൊച്ചിയില്‍ ഒരു കോവിഡ് രോഗിയുടെ നില അതീവ ഗുരുതരം

ദീര്‍ഘനാളായി പ്രമേഹരോഗിയായ ഇദ്ദേഹം ജൂണ്‍ 19 നാണ് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കൊച്ചി : കോവിഡ് ബാധിച്ച് കൊച്ചിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ നില അതീവഗുരുതരം. തുരുത്തി സ്വദേശിയായ രോഗിയുടെ നിലയാണ് അതീവ ഗുരുതരമായത്. ന്യൂമോണിയ ബാധ രൂക്ഷമായതോടെയാണ് ഐസിയുവില്‍ കഴിയുന്ന രോഗിയുടെ നില അതീവ സങ്കീര്‍ണ്ണമായത്.

കുവൈറ്റില്‍ നിന്നും എത്തിയ 51 കാരന്റെ ആരോഗ്യനിലയാണ് വഷളായത്. ദീര്‍ഘനാളായി പ്രമേഹരോഗിയായ ഇദ്ദേഹം ജൂണ്‍ 19 നാണ് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തിയത്.

കോവിഡ് വ്യാപനം തടയാന്‍ കൊച്ചി നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു. അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ പൊലീസും ആരോഗ്യ വകുപ്പും സംയുക്തമായി പരിശോധനകള്‍ നടത്തും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് മന്ത്രി വി എസ് സുനിൽകുമാർ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com