കോവിഡ് സ്ഥിരീകരിച്ചു;  സൗദിയില്‍ മലയാളി ജീവനൊടുക്കി

10 ദിവസമായി താമസയിടത്തുനിന്ന് മാറി മറ്റൊരിടത്ത് ക്വാറന്റീനില്‍ കഴിയുകയായിരുന്നു
കോവിഡ് സ്ഥിരീകരിച്ചു;  സൗദിയില്‍ മലയാളി ജീവനൊടുക്കി

കൊല്ലം: സൗദി അറേബ്യയില്‍ കോവിഡ് സ്ഥിരീകരിച്ച പ്രവാസി മലയാളി താമസയിടത്ത് ആത്മഹത്യ ചെയ്തനിലയില്‍. കൊല്ലം ഓടനാവട്ടം സ്വദേശി വി.മധുസൂദനനാണ് ജുബൈലില്‍ മരിച്ചത്. 58 വയസായിരുന്നു.

കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അടിയന്തിര ചികിത്സ നല്‍കി ക്വാറന്റീനിലേക്ക് അയച്ചു. 10 ദിവസമായി താമസയിടത്തുനിന്ന് മാറി മറ്റൊരിടത്ത് ക്വാറന്റീനില്‍ കഴിയുകയായിരുന്നു. കോവിഡ് പരിശോധനാഫലം മൊബൈലില്‍ ലഭിച്ചതോടെ മാനസികവിഷമം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സന്നദ്ധസംഘടനകള്‍ ഇടപെട്ട് കൗണ്‍സിലിങ് നല്‍കി.

12 വര്‍ഷമായി ജുബൈലിലെ സ്വകാര്യകമ്പനിയിലെ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു മധുസൂദനന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com