യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധം; കണ്ടക്ടര്‍ക്ക് ഫെയ്‌സ് ഷീല്‍ഡ്, ഗ്ലൗസ്; പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കണം

വാഹനങ്ങള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കണം
യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധം; കണ്ടക്ടര്‍ക്ക് ഫെയ്‌സ് ഷീല്‍ഡ്, ഗ്ലൗസ്; പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കണം

കൊച്ചി: ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്തര്‍ ജില്ല പൊതു ഗതാഗതം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പൊതു ഗതാഗത സംവിധാനമുപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ കോവിഡ് 19 പടരാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ ഉത്തരവിട്ടു.

പൊതു ഗതാഗത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡ്രൈവര്‍മാരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം

പൊതു ഗതാഗത സംവിധാനത്തിലെ കണ്ടക്ടര്‍മാര്‍ മാസ്‌ക്, ഫെയിസ് ഷീള്‍ഡ്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമായി ധരിക്കണം.

വാഹനങ്ങള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കണം

വാഹനത്തിലെ സീറ്റിന് അനുപാതികമായ യാത്രക്കാരെ മാത്രം കയറ്റുക, നിന്നുള്ള യാത്ര അനുവദനീയമല്ല.

പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ യാത്രക്കാരെ ഒരു ഡോറില്‍ കൂടി മാത്രം അകത്തേക്ക് പ്രവേശിപ്പിക്കുകയും രണ്ടാമത്തെ ഡോറിലൂടെ മാത്രം പുറത്തേക്കിറക്കേണ്ടതുമാണ്.

കെ.എസ്.ആര്‍.ടി.സി, െ്രെപവറ്റ് ബസ്, ഓട്ടോറിക്ഷ, െ്രെപവറ്റ് കാര്‍ എന്നിവയില്‍ െ്രെഡവര്‍മാരെയും യാത്രക്കാരെയും വേര്‍തിരിക്കുന്ന മറ ഉണ്ടായിരിക്കണം. 15 ദിവസത്തിനുള്ളില്‍ ഇത് വാഹനങ്ങളില്‍ ഏര്‍പ്പെടുത്തണം.

ഈ നിബന്ധനകള്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നടപ്പാക്കുന്നതിന് എല്ലാ ഡിപ്പോ മാനേജര്‍മാരെയും ദുരന്ത നിവാരണ നിമയ പ്രകാരം ചുമതലപ്പെടുത്തിയിട്ടുണ്ട്.െ്രെപവറ്റ് ബസ്, കാറുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയില്‍ നിബന്ധന പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റീജീയണല്‍ ട്രാന്‍സ്‌പോര്‍ട്ട ഓഫീസര്‍ കാക്കനാട്/ മൂവാറ്റുപുഴയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.നിബന്ധനകള്‍ പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനും സസ്‌പെന്‍ഡ് ചെയ്യുന്നതിനും പോലീസ്, ആര്‍.ടി.ഒ എന്നിവരെ ചുമതലപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com