യുവജനങ്ങൾക്കായി യൂത്ത് ലീഡർഷിപ്പ് അക്കാദമി ; അമിത് മീണ സ്പെഷ്യല്‍ ഓഫീസറാകും

വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഗവേണിങ് ബോര്‍ഡ് ഇതിനു വേണ്ടി രൂപീകരിക്കുന്നതാണ് എന്നും മുഖ്യമന്ത്രി അറിയിച്ചു
യുവജനങ്ങൾക്കായി യൂത്ത് ലീഡർഷിപ്പ് അക്കാദമി ; അമിത് മീണ സ്പെഷ്യല്‍ ഓഫീസറാകും

തിരുവനന്തപുരം : യുവസമൂഹത്തിന് ദിശാബോധം നല്‍കാനും അവരെ ഭാവി നേതാക്കന്‍മാരായി വളര്‍ത്തിയെടുക്കുകയും ലക്ഷ്യമിട്ട് യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.  പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള വിശദമായ നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിന് സാമൂഹിക സന്നദ്ധ സേനാ ഡയറക്ടര്‍ അമിത് മീണയെ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കാനും തീരുമാനിച്ചു.

വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഗവേണിങ് ബോര്‍ഡ് ഇതിനു വേണ്ടി രൂപീകരിക്കുന്നതാണ് എന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വരുന്ന ചെറുപ്പക്കാര്‍ക്ക് ഭരണരംഗത്തും നിയമകാര്യങ്ങളിലും പരിശീലനം നല്‍കുക, വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഭരണഘടനയെപ്പറ്റിയും പ്രധാന നിയമങ്ങളെപ്പറ്റിയും അറിവ് നല്‍കുക, ദുരന്തപ്രതികരണത്തിലും വിവിധ തൊഴിലുകളിലും യുവാക്കള്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളും യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിക്ക് ഉണ്ട് എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com