റേഷൻ കാർഡ് അപേക്ഷ ഓൺലൈനിൽ, നടപടിക്രമങ്ങൾ പൂർത്തിയായാൽ ഫോണിൽ വിവരം അറിയിക്കും

ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ നേരിട്ട് സ്വീകരിക്കില്ലെന്ന് സിവിൽ സപ്ളൈസ് ഡയറക്ടർ ഹരിത വി കുമാർ അറിയിച്ചു
റേഷൻ കാർഡ് അപേക്ഷ ഓൺലൈനിൽ, നടപടിക്രമങ്ങൾ പൂർത്തിയായാൽ ഫോണിൽ വിവരം അറിയിക്കും

തിരുവനന്തപുരം: ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ നേരിട്ട് സ്വീകരിക്കില്ലെന്ന് സിവിൽ സപ്ളൈസ് 
ഡയറക്ടർ ഹരിത വി കുമാർ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

പുതിയ റേഷൻ കാർഡിനുളള അപേക്ഷകൾ, പേരുകൾ കുറവ് ചെയ്യുന്നതിനും കൂട്ടിചേർക്കുന്നതിനും തെറ്റ് തിരുത്തുന്നതിനുമുളള അപേക്ഷകൾ എന്നിവ അക്ഷയസെന്റർ വഴിയോ സിറ്റിസൺ ലോഗിൻ മുഖേന ഓൺലൈനായോ മാത്രം നൽകണം. ആവശ്യമായ അനുബന്ധരേഖകളും സമർപ്പിക്കണം.

അപേക്ഷയിന്മേലുള്ള ഓഫീസ് നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ അപേക്ഷകനെ ഫോണിൽ വിവരം അറിയിക്കും. ഇത് ലഭിക്കുന്ന മുറയ്ക്ക്  ആവശ്യമായ രേഖകൾ സഹിതം ഓഫീസിൽ നേരിട്ടെത്തി റേഷൻ കാർഡ് കൈപ്പറ്റണമെന്നും സിവിൽ സപ്ളൈസ് ഡയറക്ടർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com