വധുവിനെ പരീക്ഷയ്‌ക്കെത്തിച്ചു; നവവരന്‍ മരിച്ചനിലയില്‍;  പ്രണയവിവാഹം  രണ്ടാഴ്ച മുന്‍പ്

രാവിലെ പരീക്ഷ എഴുതാനായി ഭാര്യയെ റോബിന്‍ കോളജില്‍ കൊണ്ടാക്കിയിരുന്നു
വധുവിനെ പരീക്ഷയ്‌ക്കെത്തിച്ചു; നവവരന്‍ മരിച്ചനിലയില്‍;  പ്രണയവിവാഹം  രണ്ടാഴ്ച മുന്‍പ്


കോട്ടയം:നവ വരനെ  മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ തോട്ടപ്പള്ളി മാലത്ത് റോബിന്‍ ആണ് മരിച്ചത്. 23 വയസായിരുന്നു. 22 ദിവസം മുന്‍പായിരുന്നു പയ്യപ്പാടി സ്വദേശിനിയും ആയി റോബിന്റെ വിവാഹം. ഇന്നലെ രാവിലെ പരീക്ഷ എഴുതാനായി ഭാര്യയെ റോബിന്‍ കോളജില്‍ കൊണ്ടാക്കിയിരുന്നു.

വൈകിട്ടു റോബിനെ കാണാത്തതിനെ തുടര്‍ന്നു നോക്കുമ്പോഴാണ് അടുക്കളയില്‍ തൂങ്ങി മരിച്ചു നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. പ്രേമ വിവാഹം ആയിരുന്നെന്നും ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നതുമായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com