സംസ്ഥാനത്ത് മൂന്ന് പുതിയ ഹോട്സ്പോട്ടുകൾ; ആകെ 123; സമ്പർക്കത്തിലൂടെ 14 പേർക്ക് രോ​ഗം

സംസ്ഥാനത്ത് മൂന്ന് പുതിയ ഹോട്സ്പോട്ടുകൾ; ആകെ 123; സമ്പർക്കത്തിലൂടെ 14 പേർക്ക് രോ​ഗം
സംസ്ഥാനത്ത് മൂന്ന് പുതിയ ഹോട്സ്പോട്ടുകൾ; ആകെ 123; സമ്പർക്കത്തിലൂടെ 14 പേർക്ക് രോ​ഗം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മൂന്ന് ഹോട്സ്പോട്ടുകൾ കൂടി. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ (കണ്ടൈയ്ന്‍മെന്റ് സോണ്‍ വാര്‍ഡുകള്‍: 3, 26, 31), കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോര്‍പറേഷനിൽ (56, 62, 66), ഒളവണ്ണ (9) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍.

മൂന്ന് പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ (എല്ലാ വാര്‍ഡുകളും), കീഴല്ലൂര്‍ (4 സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ ആനക്കര (13) എന്നിവയെയാണ് കണ്ടൈയ്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്. നിലവില്‍ 123 ഹോട്സ്‌പോട്ടുകളാണ് ഉള്ളത് സംസ്ഥാനത്തുള്ളത്. 

സ്ഥാനത്ത് ഇന്ന് 160 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി.

പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 9 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ 8 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 5 പേര്‍ക്കും, വയനാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. യു.എ.ഇ.- 27, കുവൈറ്റ്- 21, ഒമാന്‍- 21, ഖത്തര്‍- 16, സൗദി അറേബ്യ- 15, ബഹറിന്‍- 4, മാള്‍ഡോവ- 1, ഐവറി കോസ്റ്റ്- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. ഡല്‍ഹി- 13, മഹാരാഷ്ട്ര- 10, തമിഴ്‌നാട്- 8, കര്‍ണാടക- 6, പഞ്ചാബ്- 1, ഗുജറാത്ത്- 1, പശ്ചിമബംഗാള്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com