പൊന്നാനിയില്‍ സാമൂഹിക വ്യാപന പരിശോധനയില്‍ 3 പേര്‍ക്ക് പോസിറ്റീവ്; സുരക്ഷാ ചുമതല ഉത്തരമേഖല ഐജിക്ക് 

പൊന്നാനി താലൂക്കില്‍ സാമൂഹിക വ്യാപന സാധ്യത പരിശോധിക്കാന്‍ സെന്റിനെല്‍ സര്‍വൈലന്‍സ് പ്രകാരം 989 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍
പൊന്നാനിയില്‍ സാമൂഹിക വ്യാപന പരിശോധനയില്‍ 3 പേര്‍ക്ക് പോസിറ്റീവ്; സുരക്ഷാ ചുമതല ഉത്തരമേഖല ഐജിക്ക് 

തിരുവനന്തപുരം: പൊന്നാനി താലൂക്കില്‍ സാമൂഹിക വ്യാപന സാധ്യത പരിശോധിക്കാന്‍ സെന്റിനെല്‍ സര്‍വൈലന്‍സ് പ്രകാരം 989 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എടപ്പാളിലെ രണ്ടു സ്വകാര്യ ആശുപത്രിയിലെ 683 ജീവനക്കാരുടെയും 5 സമീപ പഞ്ചായത്തുകളിലെ 308 പേരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 505 പേരുടെ പരിശോധനാ ഫലം പുറത്തുവന്നു. 3 പേരുടെ പരിശോധനാ പലം പോസിറ്റീവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരീക്ഷണവും സുരക്ഷയും കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ ഐജി, ഡിഐജി, എസ്പി റാങ്കിലുളള ഉദ്യോഗസ്ഥരെ ഏകോപനത്തിനായി നിയോഗിച്ചു. പൊന്നാനിയില്‍ ഉത്തരമേഖല ഐജി നേതൃത്വം നല്‍കും. തിരുവനന്തപുരത്ത് സിറ്റി പൊലീസ്  കമ്മീഷണര്‍, ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. അത്തരത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഉയര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com