വിദ്യാര്‍ഥികള്‍ക്ക് അരിയും പലവ്യഞ്ജനവും അടങ്ങിയ ഭക്ഷ്യ കിറ്റുകള്‍; വിതരണം അടുത്ത ആഴ്ച മുതല്‍

പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവന്‍സായാണ് ഭക്ഷ്യ കിറ്റുകള്‍ നല്‍കുക
വിദ്യാര്‍ഥികള്‍ക്ക് അരിയും പലവ്യഞ്ജനവും അടങ്ങിയ ഭക്ഷ്യ കിറ്റുകള്‍; വിതരണം അടുത്ത ആഴ്ച മുതല്‍

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതി പ്രകാരം വിദ്യാര്‍ഥികള്‍ക്കുളള അരിയും  ഒന്‍പത് ഇന പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യ കിറ്റുകള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവന്‍സായാണ് ഭക്ഷ്യ കിറ്റുകള്‍ നല്‍കുക. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

സപ്ലൈക്കോ മുഖാന്തിരം സ്‌കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകള്‍ ഉച്ചഭക്ഷണ കമ്മിറ്റി, പിടിഎ, എസ്എംസി, മദര്‍ പിടിഎ എന്നിവയുടെ സഹകരണത്തോടെ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് രക്ഷിതാക്കള്‍ക്ക് വിതരണം ചെയ്യുന്നതാണ്. പ്രഥമാദ്ധ്യാപകര്‍ക്കാണ് സ്‌കൂളുകളിലെ കിറ്റ് വിതരണത്തിന്റെ മേല്‍നോട്ട ചുമതല.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഭക്ഷ്യക്കിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 81.37 കോടി രൂപയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com