വീട്ടിൽ വളർത്തിയ വില കൂടിയ പൂച്ചകളെ മോഷ്ടിച്ചു; രണ്ട് പേർ അറസ്റ്റിൽ

വീട്ടിൽ വളർത്തിയ വില കൂടിയ പൂച്ചകളെ മോഷ്ടിച്ചു; രണ്ട് പേർ അറസ്റ്റിൽ
വീട്ടിൽ വളർത്തിയ വില കൂടിയ പൂച്ചകളെ മോഷ്ടിച്ചു; രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴ: വീട്ടിൽ വളർത്തിയ മുന്തിയ ഇനം പൂച്ചകളെ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ചേർത്തല എസ്എൻ പുരം വിഷ്ണു ഭവനിൽ കണ്ണൻ ദത്തൻ (കൊമ്പൻ കണ്ണൻ –30), പഴവീട് മണ്ണത്തിപ്പറമ്പ് വിഷ്ണു ശോഭനൻ (മൊണാക്കോ–28) എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

തോണ്ടൻകുളങ്ങര സ്വദേശി റഷീദിന്റെ വീട്ടിൽ നിന്നാണ് ഇവർ വില കൂടിയ മൂന്ന് പൂച്ചകളെ മോഷ്ടിച്ചത്. കഴിഞ്ഞ 13നു പുലർച്ചെ വീട്ടിലെ കൂട്ടിൽ നിന്നാണ് ഇവയെ മോഷ്ടിച്ചത്.

ചാക്കിലാക്കി കൊണ്ടുവന്ന പൂച്ചകളെ കണ്ണന്റെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പൂച്ചകളെ നോർത്ത് പൊലീസ് കണ്ടെത്തി. ഒരു പൂച്ചയ്ക്ക് അര ലക്ഷത്തോളം രൂപ വിലയുണ്ടെന്നു പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com